44-ാമത് വാർഷിക പൊതുയോഗം 27.07.2025ന്

Date
27 July, 2025
Event Name
44-ാമത് വാർഷിക പൊതുയോഗം 27.07.2025ന്

<p>ധന്യാത്മൻ,</p><p><br></p><p>ശ്രീനാരായണ ഗുരുദേവ കല്‌പന പ്രകാരം 1981 മെയ് മാസം 24ന് സ്ഥാപിത മായ ശ്രീനാരായണ ധർമ്മ സംഘം ട്രസ്‌റ്റ്, ശിവഗിരി മഠത്തിൻ്റെ ഏക പോഷക സംഘടനയും ആഗോള തലത്തിൽ ശ്രീനാരായണ ധർമ്മ പ്രചരണത്തിന് നേത്യത്വം കൊടുത്തുവരുന്ന ഗുരുധർമ്മ പ്രചരണ സഭയുടെ 44-ാമത് വാർഷിക സമ്മേളനം 2025 ജൂലൈ മാസം 27-ാം തീയതി ഞായറാഴ്‌ച രാവിലെ 10:30ന് മണിക്ക് ശിവഗിരിയിൽ വെച്ച് ധർമ്മ സംഘം പ്രസിഡൻ്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളുടെ അദ്ധ്യക്ഷതയിൽ താഴെ പറയുന്ന കാര്യക്രമമനുസരിച്ച് നടത്തുന്നു. GDPS വാർഷിക പെതുയോഗത്തിൽ പങ്കെടുക്കേണ്ടവർ ഓരോ യൂണിറ്റിനെ പ്രതിനിധീകരിച്ച് ഒരംഗവും പഞ്ചായത്ത് മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, മണ്‌ഡലം, ജില്ല കമ്മറ്റികളിൽ നിന്നും ഔദ്യോഗിക ഭാരവാഹികളും ജില്ലകളിൽ നിന്നുളള കേന്ദ്ര സമതിയിലേക്ക് പുതിയതായി നിയോഗിച്ചിട്ടുളളതും പ്രതിനിധികൾ സ്വന്തം ഘടകത്തിൻ്റെ അധികാരപത്രം കൊണ്ടുവരേണ്ടതുമാ ണ്. വാർഷിക പൊതുയോഗത്തിലേക്ക് നിർദ്ദേശിക്കപ്പെട്ട പ്രതിനിധികൾ കൃത്യ സമയത്ത് സന്നിഹിതരാകണമെന്ന് ഗുരുദേവ നാമത്തിൽ അഭ്യർത്ഥിക്കുന്നു.</p>